തിരുവനന്തപുരം : തരൂര്‍ സഞ്ചരിച്ച വഴിയേ ചെന്നിത്തലയും. 2026ൽ കേരളത്തിന്റെ മുഖ്യമന്ത്രി ആകണമെങ്കിൽ മുസ്ലീംജനവിഭാഗങ്ങളുടെ കൂടി വോട്ട് ഉറപ്പാക്കേണ്ടതുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശ്ശീല ഉയർന്നു. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ......
ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) പടർന്നുപിടിക്കുന്നെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ലോകം ആശങ്കയിലാണ്. ചൈനയിൽ നിന്നും ഉത്ഭവിച്ച കോവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണും യാത്രാ വിലക്കുമൊക്കെ തിരിച്ചുവരാൻ പുതിയ വൈറസ് കാരണമാകുമോ എന്നാണ് ആശങ്ക. ......
നൃത്ത പരിപാടിക്ക് കലൂർ സ്റ്റേഡിയം വിട്ടുനൽകിയതിന് പിന്നിൽ അഴിമതിയെന്ന് പരാതി. കൊച്ചി സ്വദേശി ചെഷയർ ടാർസൻ എന്നയാളാണ് വിജിലൻസ് ഡയറക്ടർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. കായിക ആവശ്യത്തിനായി നിർമ്മിച്ച സ്റ്റേഡിയം ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച നൃത്ത പരിപാടിക്കായി വിട്ടുകൊടുത്തതിന് പിന്നിൽ ഉന്നതരുടെ ഇടപെടലും വഴിവിട്ട നീക്കവുമുണ്ടെന്നാണ് പരാതി.
23.8.2024 നാണ് മൃദംഗവിഷൻ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് പരിപാടി നടത്താൻ അപേക്ഷ നൽകുന്നത്. ......
ക്രൂര വന്യമൃഗങ്ങളുള്ള കാട്ടിൽ അകപ്പെട്ട ഏഴു വയസുകാരനെ അഞ്ച് ദിവസത്തിന് ശേഷം രക്ഷപെടുത്തി. സിംബാബ്വെയിലെ മാട്ടുസാഡോണ ദേശീയ പാർക്കിനുള്ളിൽ അകപ്പെട്ട കാസവിസ്വ വിഭാഗത്തിലുള്ള ടിനോടെൻഡെ പുഡു എന്ന ഏഴ് വയസുകാരനെയാണ് അത്ഭുതകരമായ രീതിയിൽ രക്ഷിച്ചത്. ......
ആലപ്പുഴ: കാറിടിച്ച് 15 മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ നിയമ വിദ്യാർത്ഥിനി മരിച്ചു. തോണ്ടൻകുളങ്ങര കൃഷ്ണകൃപയിൽ വാണി സോമശേഖരൻ (24) ആണ് മരിച്ചത്.......
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ കുതിച്ച് വന്ദേഭാരത് സ്ലീപ്പർ. മൂന്നു ദിവസമായി നടന്ന പരീക്ഷണ ഓട്ടത്തിലാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന് പരമാവധി വേഗമായ 180 കിലോമീറ്ററിൽ ഓടാനാകുമെന്ന് തെളിഞ്ഞത്. ......
കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിൽ തിരിച്ചെത്തിക്കാൻ യുഡിഎഫിൽ കരുനീക്കം ശക്തം. മുസ്ലീം ലീഗാണ് കേരള കോൺഗ്രസ് നേതാക്കളുമായി ഇക്കാര്യത്തിൽ അനൗദ്യോഗിക ചർച്ചകൾ നടത്തുന്നത് എന്നാണ് സൂചന. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. ദാമ്പത്യ ബന്ധം ശുഭകരം.......
കരിപ്പൂർ വിമാനത്താവളത്തിൽ പാര്‍ക്കിങ്ങിനുള്ള അമിത നിരക്ക് ഈടാക്കി എന്ന ആരോപണത്തെ തുടർന്നുണ്ടായ വിഷയത്തിൽ യാത്രക്കാരനെ മർദ്ദിച്ച സംഭവം തീർത്തും അപലനീയവും ഏറെ ഗൗരവപ്പെട്ടെതാണെന്നും ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്)
പ്രതിഷേധ പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
കൃത്യമായ അന്വേഷണവും ശക്തമായ നടപടിയും ഉറപ്പ് വരുത്തണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി, കേരള മുഖ്യമന്ത്രി, എയർപ്പോർട്ട് ഡയരക്ടർ, ലോക കേരള സഭ സെക്രട്ടറിയേറ്റ്
എന്നിവരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഓൺലൈൻ യോഗത്തിൽ പ്രസിഡൻ്റ് കെ കെ ഉസ്മാൻ, ജന:സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുസ്തഫ എലത്തൂർ, അമീർ കൊടിയത്തൂർ, പി.പി. സുബൈർ, മശ്ഹൂദ് തിരുത്തിയാട്, അൻവർ ബാബു വടകര, ഇദ്രീസ് ശാഫി, എ. ......